ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം ന​ട​ത്തി
Saturday, January 18, 2020 1:03 AM IST
തി​രു​വ​മ്പാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്ക​രു​തെ ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് "ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം" ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ത്തി.
തി​രു​വ​മ്പാ​ടി ടൗ​ണി​ൽ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ക​രും , വ്യാ​പാ​ര സ​മൂ​ഹ​വും അ​ണി​ചേ​ർ​ന്ന മ​നു​ഷ്യ​ച​ങ്ങ​ല​യും പ്ര​തി​ജ്ഞ​യും പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്തി. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മ​നു​ഷ്യ​ച​ങ്ങ​ല മാ​ർ​ക്ക​റ്റ് റോ​ഡ് മു​ത​ൽ എ​സ് ബി ​ടി ക്ക് ​മു​ൻ​വ​ശം വ​രെ നീ​ണ്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബോ​സ് ജേ​ക്ക​ബ്‌ ,ജോ​ളി ജോ​സ​ഫ്, ബാ​ബു പൈ​ക്കാ​ട്ടി​ൽ, ഗീ​ത വി​നോ​ദ്, കെ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, ജി​ജി ഇ​ല്ലി​ക്ക​ൽ, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.