കു​ട്ടി​ക​ളു​ടെ പാർക്കിൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക​ളി​ക്കോ​പ്പുകൾ
Saturday, January 18, 2020 1:03 AM IST
പേ​രാ​മ്പ്ര: കു​ട്ടി​ക​ളു​ടെ ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കാ​തെ പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പ്. തു​രു​മ്പെ​ടു​ത്ത് പൊ​ട്ടി​ക്കീ​റി​യ ക​ളി​ക്കോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന പറഞ്ഞത് പാ​ലി​ച്ചി​ല്ല. പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​ന്യ ജീ​വി പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലാ​ണ് കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​ളി​ക്കോ​പ്പു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ക​യ​റി ഊ​ർ​ന്നി​റ​ങ്ങു​ന്ന ക​ളി​ക്കോ​പ്പി​ന്‍റെ തു​രു​മ്പെ​ടു​ത്ത പൊ​ട്ടി​ക്കീ​റി​യ ക​മ്പി​യി​ൽ പി​ടി​ച്ച ഒ​രു പി​ഞ്ചു കു​ഞ്ഞി​ന്‍റെ കൈ​പ്പ​ത്തി​ക്കു മാ​ര​ക​മാ​യി മു​റി​വേ​റ്റ സം​ഭ​വം മു​മ്പു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ ക​ളി​ക്കോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​ന​ത്തി​നുദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്. പൊ​ട്ടി​യ ക​മ്പി മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ ക​ളി​ക്കോ​പ്പ​ട​ക്കം വീ​ണ്ടും തു​റ​ന്നു കൊ​ടു​ത്തു. അ​തേ ക​ളി​ക്കോ​പ്പി​ന്‍റെ ഇ​രു​ന്നു ഊ​ർ​ന്നി​റ​ങ്ങു​ന്ന അ​ടി​ഭാ​ഗം പൊ​ട്ടി ദ്വാ​രം വീ​ണ നി​ല​യി​ലാ​ണി​പ്പോ​ൾ.