മ​ല​ബാ​ർ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി
Saturday, January 18, 2020 1:03 AM IST
തി​രു​വ​മ്പാ​ടി: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​ല​ബാ​ർ ടൂ​റി​സം സൊ​സൈ​റ്റി​യും ഇ​ൻ​സൈ​റ്റ് തി​രു​വ​മ്പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ലെ തൊ​ണ്ടി​മ്മ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി.
കാ​ർ​ഷി​ക വാ​ണി​ജ്യ ശാ​സ്ത്ര പ്ര​ദ​ർ​ശ​നം, പു​ഷ്‌​പോ​ത്സ​വം, ടൂ​റി​സം മേ​ള, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക്, ഫു​ഡ് ഫെ​സ്റ്റ് തു​ട​ങ്ങി​യ​വ മൂ​ന്നാ​ഴ്ച​ത്തെ മ​ല​ബാ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. മേ​ള​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വൃ​ക്ക​രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ന​ൽ​കും.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ നി​ന്ന് പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലേ​ക്ക് ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യോ​ടെ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​ജു എ​മ്മാ​നു​വ​ൽ, കെ.​ടി. ന​ളേ​ശ​ൻ, പി.​ജെ. അ​ഗ​സ്റ്റി​ൻ, ടി. ​സ്വ​രാ​ജ്, ടീ​ന സ്വ​രാ​ജ്, സൗ​ഫീ​ഖ് വെ​ങ്ങ​ള​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ​ദി​നം പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രു​ന്നു.
രാ​ത്രി മു​ക്കം ബേ​ബി ബും ​ഡാ​ൻ​സ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച റോ​ബോ​ട്ടി​ക് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫ​യ​ർ, റോ​പ്പ് ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ളും 7.30-ന് ​ക​ലാ​മ​ണ്ഡ​ലം ന​യ​ന​ൻ ചെ​റു​തു​രു​ത്തി​യു​ടെ ഓ​ട്ട​ൻ​തു​ള്ള​ലും ഉ​ണ്ടാ​കും.