പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി
Saturday, January 18, 2020 1:03 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. മി​ഠാ​യി​തെ​രു​വ് , ഒ​യാ​സി​സ് കോ​മ്പൗ​ണ്ട്, പാ​ള​യം, പു​തി​യ ബ​സ്റ്റാ​ന്‍​ഡ് ,മാ​വൂ​ര്‍ റോ​ഡ് ,തൊ​ണ്ട​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ന്‍​കി​ട ടെ​ക്‌​സ്‌​റ്റൈ​ല്‍ ഷോ​പ്പു​ക​ള്‍,സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ , ഹോ​ള്‍​സെ​യി​ല്‍ ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 25 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ആ​റ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ ,നോ​ണ്‍ വൂ​വ​ന്‍​ബാ​ഗു​ക​ള്‍ , ഡി​സ്‌​പോ​സി​ബി​ള്‍ പ്ലെ​യി​റ്റു​ക​ള്‍, ഗ്ലാ​സു​ക​ള്‍ തു​ട​ങ്ങി 560 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.
ഒ​ന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ നി​രോ​ധി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി​യ​ത്.
രാ​വി​ലെ 10 മ​ണി മു​ത​ല്‍ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ തു​ട​ര്‍​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി. ​മോ​ഹ​ന​ന്‍ , പി. ​ശി​വ​ന്‍, സി.​കെ. വ​ത്സ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ മാ​രാ​യ ബി​ജു ജ​യ​റാം ,പി.​എ​സ്. ഡെ​യി​സ​ണ്‍ ,കെ. ​ബൈ​ജു, കെ. ​ഷ​മീ​ര്‍, കെ.​ടി. ഷാ​ജു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.