2,28768 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കും
Saturday, January 18, 2020 1:03 AM IST
കോ​ഴി​ക്കോ​ട്: നാളെ ​ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍റെ ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു. അ​ഞ്ച് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 2,28768 കു​ട്ടി​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ക. അ​ന്നേ ദി​വ​സം ജി​ല്ല​യി​ലെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കും മ​റ്റ് കു​ട്ടി​ക​ള്‍​ക്കും തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​വ്വ​ഹി​ക്കും.
റോ​ട്ട​റി, ഇ​ന്ത്യ​ന്‍ പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ള്‍, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബൂ​ത്ത് ത​ല​ത്തി​ലും, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, മു​നി​സി​പ്പ​ല്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.അങ്കണവാ​ടി​ക​ള്‍, ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, ബ​സ് സ്റ്റാ​ൻഡുക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ളി​യോ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. 55 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും, ര​ണ്ട് മേ​ള ബൂ​ത്തു​ക​ളും, 54 മൊ​ബൈ​ല്‍ ബൂ​ത്തും ഉ​ള്‍​പ്പെ​ടെ 2304 ബൂ​ത്തു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കു​ക. ഈ ​ബൂ​ത്തു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ 4608 വോള​ണ്ടിയ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 230 സൂ​പ്പ​ര്‍ വൈ​സ​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ജി​ല്ലാ ത​ല സൂ​പ്പ​ര്‍ വി​ഷ​ന് 19 ജി​ല്ലാ ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യ​മി​ച്ചു.
സം​സ്ഥാ​ന​ത​ല നി​രീ​ക്ഷ​ക​രും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ നി​രീ​ക്ഷ​ക​രും ശ​നി​യാ​ഴ്ച ജി​ല്ല​യി​ല്‍ എ​ത്തും. ജി​ല്ലാ​ത​ല ക​ര്‍​മ്മ സ​മി​തി യോ​ഗം ചേ​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ വി​വി​ധ വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​വും ശ​നി​യാ​ഴ്ച മു​ത​ല്‍ ചൊ​വ്വാ​ഴ്ച വ​രെ പ​ള്‍​സ് പോ​ളി​യോ പ​രി​പാ​ടി​ക്ക് വേ​ണ്ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മൂ​ന്ന് ദി​വ​സ​വും 24 മ​ണി​ക്കൂ​റും ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. അ​ഞ്ച് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ളേ​യും പോ​ളി​യോ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.