ടാ​ർ മി​ക്സിം​ഗ് യു​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞു
Saturday, January 18, 2020 1:03 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ത്തും പൊ​യി​ലി​ൽ ടാ​ർ മി​ക്സിം​ഗ് യു​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ശ്ര​മം നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു നേ​ര​ത്തേ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം നി​ർ​ത്തി​വച്ച ടാ​ർ മി​ക്സി​ംഗ് യൂ​ണി​റ്റ് വീ​ണ്ടും ആ​രം​ഭി​ക്കാ​നാ​ൻ എ​ത്തി​യ​ത്. പ്ര​വ​ർ​ത്തി ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ യൂ​ണി​റ്റി​ന് എ​തി​രെ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ത​ഹ​സി​ൽ​ദാ​റും ആ​ർ​ഡി​ഒ​യും സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്ത യൂ​ണി​റ്റി​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ആ​ക്‌ഷൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.