കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 18, 2020 1:03 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നെ​ല്ലു​ന്ന​ൻ എ​സ്‌സി കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2018-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ നെ​ല്ലു​ന്ന​ൻ കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക്ക് പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. കി​ണ​ർ, 5000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക്, കോ​ള​നി​യി​ലു​ള്ള 12 വീ​ടു​ക​ൾ​ക്കും പൈ​പ്പ് ക​ണ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കോ​ള​നി നി​വാ​സി ന​ല്കി​യ സ്ഥ​ല​ത്താ​ണ് കി​ണ​ർ. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഇ​സ്മ​യി​ൽ മൂ​ത്തേ​ടം, വാ​ർ​ഡ് അം​ഗം സു​രേ​ഷ് കു​മാ​ർ ക​ള​രി​ക്ക​ൽ, പി.​ജി സ​ന്തോ​ഷ്, തോ​മ​സ്, സു​ജാ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.