പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ പ​രി​ശീ​ല​നം
Saturday, January 18, 2020 1:01 AM IST
എ​ട​ക്ക​ര: ജെ​സി​ഐ എ​ട​ക്ക​ര ഗോ​ൾ​ഡ​ൻ വാ​ലി ചു​ങ്ക​ത്ത​റ മ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പേ​പ്പ​ർ ബാ​ഗ് ബാ​ഗ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി എ​ച്ച്എം.​ഷീ​ജ തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു​ള്ള പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ പ​രി​ശീ​ല​നം ബി​ജു ജോ​ണ്‍ നി​ർ​വഹി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ്, സോ​ണ്‍ ഓ​ഫീ​സ​ർ ന​ജ്മ​ൽ​ബാ​ബു, ജെ​സി​ആ​ർ ഇ.​ടി.​വിം​ഗ് ചെ​യ​ർ​പേ​ർ​സ​ണ്‍ പ്രി​യ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി

പൂ​ക്കോ​ട്ടും​പാ​ടം: ചെ​ട്ടി​പ്പാ​ടം ബ​ദ​ൽ സ്കൂളി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. കൃ​ഷി​വ​കു​പ്പി​ന്‍റെ വി​ദ്യാ​ല​യ​ത്തി​ലെ പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ട്ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​മ​ര​ന്പ​ലം കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നു ല​ഭി​ച്ച 60 ഗ്രോ ​ബാ​ഗു​ക​ളി​ൽ ഉ​ണ്ടാ​ക്കി​യ ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വ​ഴു​ത​ന എ​ന്നി​വ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. അ​മ​ര​ന്പ​ലം കൃ​ഷി ഓ​ഫീ​സ​ർ സ​മീ​ർ, സ്കൂ​ൾ അ​ധ്യാ​പി​ക കെ.​കെ റു​ബീ​ന, രാ​ജേ​ഷ്, അ​ഭി​ലാ​ഷ്, സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.