ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Saturday, January 18, 2020 1:01 AM IST
കോ​ട്ട​ക്ക​ൽ: ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ത്തി​ൽ മ​നം നൊ​ന്തു യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. പു​തു​പ്പ​റ​ന്പ് സ്വ​ദേ​ശി പി​ലാ​ക്ക​ൽ അ​ബ്ദു​ൾ ക​രീം (31) പി​ടി​യി​ലാ​യ​ത്. ഇ​തേ​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് ആ​ൾ​കൂ​ട്ട ആ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ന​ബി​ദി​ന പ​രി​പാ​ടി കാ​ണാ​നാ​യി സ​ഹോ​ദ​ര​നൊ​ത്തു പോ​ക​വേ​യാ​ണ് ആ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ ആ​ത്മ​ഹ​ത്യ​ക്കു മു​തി​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 പേ​ർ​ക്കെ​തി​രെ കോ​ട്ട​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.