അ​യി​രൂ​ര്‍-​ചെ​റു​കോ​ല്‍​പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ര​ണ്ടു മു​ത​ല്‍
Saturday, January 18, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 108 മാ​ത് അ​യി​രൂ​ര്‍-​ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ പ​മ്പാ​ന​ദി മ​ണ​ല്‍​പു​റ​ത്ത് ന​ട​ക്കും. കോ​ല്‍​ഹാ​പൂ​ര്‍ ക​നേ​രി മ​ഠാ​ധി​പ​തി സ്വാ​മി അ​ദൃ​ശ്യ കാ​ട്‌​സി​ദ്ധേ​ശ്വ​ര ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം മൈ​സൂ​ര്‍ അ​വ​ധൂ​ത​ദ​ത്താ​പീ​ഠം മ​ഠാ​ധി​പ​തി ഡോ.​ഗ​ണ​പ​തി സ​ച്ചി​ദാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം.​അ​യ്യ​പ്പ​ക്കു​ട്ടി, അ​നി​രാ​ജ് ഐ​ക്ക​ര ,ശ്രീ​ജി​ത്ത് അ​യി​രൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കെ.​ജെ.​മ​ത്താ​യി അ​നു​സ്മ​ര​ണം നാ​ളെ

കോ​ഴി​ക്കോ​ട്: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഡോ.​കെ.​ജെ.​മ​ത്താ​യി​യു​ടെ ആ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് മ​ലാ​പ്പ​റ​ന്പ് എ​സ്ആ​ർ​സി ഹാ​ളി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ, ഡോ.​കെ.​ജെ.​മ​ത്താ​യി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ന​ല്ല സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് വി.​ഐ.​ആ​ന്‍റോ​യ്ക്ക് സ​മ്മാ​നി​ക്കും. ഈ​ശോ​സ​ഭ കേ​ര​ള പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​മാ​ത്യു എ​ല​ഞ്ഞി​പ്പു​റം അ​വാ​ർ​ഡ്ദാ​നം നി​ർ​വ​ഹി​ക്കും. മോ​ൺ. ഡോ.​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​യാ​ത്രി മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.