ഹാ​ല്‍​സി​യാ​ന്‍ ട​വ​ര്‍ ത​റ​ക്ക​ല്ലി​ട​ല്‍ 19ന്
Saturday, January 18, 2020 1:01 AM IST
കോ​ഴി​ക്കോ​ട് : ഹാ​ല്‍​സി​യാ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നാ​യി കു​ണ്ടു​ങ്ങ​ല്‍ കാ​ലി​ക്ക​റ്റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഹാ​ല്‍​സി​യാ​ന്‍ ട​വ​റി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ 19 ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പെ​യ്‌​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ.​പി.​എം. ഇ​ബ്രാ​ഹിം​ഹാ​ജി നി​ര്‍​വ​ഹി​ക്കും. 14.85 സെ​ന്റ് ഭൂ​മി​യി​ല്‍ 13,500 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് മൂ​ന്ന​ര കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. 26 ഡ​യാ​ലി​സി​സ് മെ​ഷി​നു​ക​ളും മ​റ്റു അ​നു​ബ​ന്ധ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു, വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ളാ​ന്‍റും തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഹാ​ല്‍​സി​യാ​ന്‍ ട​വ​റി​ല്‍ ഒ​രു​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സി.​എ.​ആ​ലി​ക്കോ​യ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ന്‍.​എം. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.