ഗെ​യി​ല്‍ പൈ​പ്‌ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Friday, January 17, 2020 12:30 AM IST
താ​മ​ര​ശേ​രി: ഗെ​യി​ല്‍ വാ​ത​ക​പൈ​പ്പ് ലൈ​നി​നു മു​ക​ളി​ലേ​ക്ക് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പൈ​പ്പു​ക​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം താ​മ​ര​ശേ​രി​ക്ക​ടു​ത്ത് വി​ള​യാ​റ​ച്ചാ​ലി​ല്‍ ഈ​ന്തും​ക​ണ്ടി ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. വാ​ത​ക പൈ​പ്പ് ലൈ​നി​നു​മു​ക​ളി​ല്‍ മ​ണ്ണി​ട്ടു​മൂ​ടാ​ന​മു​ള്ള ശ്ര​മ​ത്തി​നി​ടെ ടി​പ്പ​ര്‍ ലോ​റി ആ​ഴ​ത്തി​ലു​ള്ള ചാ​ലു​ക​ളി​ല്‍ സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് തെ​ന്നി വീ​ണ് പൈ​പ്പു​ക​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ച്ച പൈ​പ്പു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഭാ​വി​യി​ല്‍ വാ​ത​ക ചോ​ര്‍​ച്ച​യ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​രം റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍​ക്കും ഗെ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്കും ജി​ല്ലാ ക​ല​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.