കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ർ​ത്തി; ക​ക്ക​യം-കൂ​രാ​ച്ചു​ണ്ട് റൂ​ട്ടി​ൽ യാ​ത്രാ​ദു​രി​തം
Friday, January 17, 2020 12:30 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പ്ര​ധാ​ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ക​ക്ക​യ​ത്തു നി​ന്നും കൂ​രാ​ച്ചു​ണ്ട് റൂ​ട്ടി​ൽ യാ​ത്രാ​ദു​രി​തം. ബ​സ് സ​ർ​വീ​സ് കു​റ​ഞ്ഞ ഈ ​റൂ​ട്ടി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൊ​ട്ടി​ൽ​പ്പാ​ലം ടി​പ്പോ​യു​ടെ കീ​ഴി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സും മാ​സ​ങ്ങ​ളോ​ള​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​.
ഇതോ​ടെ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും, ഉ​ദ്യോ​ഗ​സ്ഥ​രും, തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ്, സ​ബ് ര​ജി​സ്ട്ര​ട്ര​ർ ഓ​ഫീ​സ്, ട്ര​ഷ​റി, മൃ​ഗാ​ശു​പ​ത്രി, പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി​യാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​രാ​ച്ചു​ണ്ടി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ 12 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു​വേ​ണം കൂ​രാ​ച്ചു​ണ്ടി​ൽ എ​ത്തി​ച്ചേ​രാ​ൻ.
ടാ​ക്സിയെ ആ​ശ്ര​യി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യ​വും പ​ണ​വും ചെ​ല​വ​ഴി​ച്ചാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്താ​നാ​യി കൂ​രാ​ച്ചു​ണ്ടി​ൽ എ​ത്തി​പ്പെ​ടു​ന്ന​ത്. കൂ​രാ​ച്ചു​ണ്ടി​ൽ​നി​ന്നും ക​ല്ലാ​നോ​ട് വ​രെ ബ​സ്മാ​ർ​ഗം എ​ത്തു​ന്ന​വ​ർ അ​വി​ടെ​നി​ന്നും ഇ​രു​പ​ത്തെ​ട്ടാം മൈ​ലി​ലെ​ത്തി​ച്ചേ​ർ​ന്ന് അ​വി​ടെ​നി​ന്നും ത​ല​യാ​ട് - ക​ക്ക​യം ബ​സ് അ​ല്ലെ​ങ്കി​ൽ, ടാ​ക്സി മാ​ർ​ഗ​മാ​ണ് ക​ക്ക​യ​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ത​ല​യാ​ട് റൂ​ട്ടി​ലും ബ​സ് സ​ർ​വീ​സ് കു​റ​വാ​യ​തി​നാ​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ​യാ​ണ് കൂ​ടു​ത​ലും ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത്.
ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ന​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.