മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ട​ഞ്ഞു​ത​ന്നെ
Friday, January 17, 2020 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു മ​ത്സ്യ മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം അ​ട​ഞ്ഞു​ത​ന്നെ. കൂ​രാ​ച്ചു​ണ്ട് ടാ​ക്സി സ്റ്റാ​ന്‍ഡി​ന് സ​മീ​പ​മാ​യി ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​സ്ജി​ആ​ർ​വൈ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് മാ​സ​ങ്ങ​ളോ​ള​മാ​യി അ​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വി​പ​ണ​ന​കേ​ന്ദ്രം നി​ല​നി​ൽ​ക്കേ പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ മ​റ്റ് മ​ത്സ്യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​ലാ​ണ് കെ​ട്ടി​ടം ലേ​ല​ത്തി​ന് വി​ളി​ച്ചെ​ടു​ക്കാ​ൻ ആ​രും ത​ന്നെ ത​യ്യാ​റാ​കാ​ത്ത​തെ​ന്നു​ള്ള ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. മ​ത്സ്യ​വി​പ​ണ​കേ​ന്ദ്രം സ്ഥി​ര​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.