ബ​സി​ല്‍നി​ന്ന് തെ​റി​ച്ച് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്
Friday, January 17, 2020 12:29 AM IST
നാ​ദാ​പു​രം: ഓ​ടു​ന്ന ബ​സി​ല്‍ നി​ന്ന് തെ​റി​ച്ച് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്ക്. വി​ല​ങ്ങാ​ട് ഇ​ന്ദി​ര​ന​ഗ​റി​ലെ ക​ള​രി​ക്ക​ല്‍ രാ​ജേ​ഷ് ബാ​ബു (40)നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് അ​പ​ക​ടം വ​ട​ക​ര -തൊ​ട്ടി​ല്‍​പാ​ലം റൂ​ട്ടി​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന സ​ണ്‍​സ്റ്റാ​ര്‍ ബ​സ് ക​ണ്ട​ക്ട​റാ​ണ് രാ​ജേ​ഷ്. വ​ട​ക​ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നാ​ദാ​പു​രം ഗ​വ. യു​പി സ്‌​ക്കൂ​ള്‍ പ​രി​സ​ര​ത്തെ വ​ള​വി​ല്‍ മു​ന്‍ ഭാ​ഗ​ത്തെ ഡോ​ര്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ലി​നും, ത​ല​യ്ക്കും പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.