പാ​ലി​യേ​റ്റീ​വ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 17, 2020 12:29 AM IST
മേ​പ്പ​യൂ​ർ: മേ​പ്പ​യൂ​ർ നെ​ല്ല്യാ​ടി റോ​ഡി​ൽ ആ​രം​ഭി​ച്ച സു​ര​ക്ഷാ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ സൗ​ത്ത് മേ​ഖ​ലാ​ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും പാ​ലി​യേ​റ്റി​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വഹി​ച്ചു. പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ടി കെ. ​രാ​ജീ​വ​ൻ ഏ​റ്റു​വാ​ങ്ങി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​സി. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​നി​ൽ നി​ന്ന് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 60 വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സു​ര​ക്ഷാ പാ​ലി​യേ​റ്റീ​വ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി മാ​സ്റ്റ​ർ വി​ത​ര​ണം ചെ​യ്തു. സ​ത്യ​പാ​ല​ൻ പാ​ലാ​ഴി പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ ട്ര​ഷ​റ​ർ എം.​പി. കു​ഞ്ഞ​മ്മ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ൻ.​പി. ബാ​ബു, കെ.​ടി. രാ​ജ​ൻ, എം.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണം

മേ​പ്പ​യ്യൂ​ർ: പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി​ക​ൾ തീ ​കൊ​ണ്ടു ത​ല​ചൊ​റി​യ​ലാ​ണെ​ന്നു എ​ൽ​ജെ​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. പ്രേം​നാ​ഥ് . പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റു കെ.​സി. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ച​ര​മ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​യി​ലോ​ത്ത് ശ്രീ​ധ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​എ​ൻ. ര​ൻ​ജി​ത്ത്, ജെ.​എ​ൻ. പ്രേം​ഭാ​സി​ൻ ഭാ​സ്ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, എം.​പി. അ​ജി​ത, കെ.​എം. ബാ​ല​ൻ, സി. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.