യാ​ത്ര​ക്കാ​ര​ന്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സി​ല്‍ കി​ട​ന്നു​റ​ങ്ങി; കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ട്രി​പ്പ് മു​ട​ങ്ങി
Friday, January 17, 2020 12:29 AM IST
നാ​ദാ​പു​രം: മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ല്‍ കി​ട​ന്ന​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ലാ​യി. ത​ല​ശേ​രി​യി​ല്‍ നി​ന്ന് കോ​പ്പാ​ലം വ​ഴി നാ​ദാ​പു​ര​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ ​എ​ല്‍ 15 6531 ന​മ്പ​ര്‍ ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​ന്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ണ​ത്. വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് നാ​ദാ​പു​രം ബ​സ് സ്റ്റാ​ന്‍ഡി​ലാ​ണ് സം​ഭ​വം. പ്ലാ​റ്റ്‌​ഫോ​മി​ല്‍ കി​ട​ന്ന യാ​ത്ര​ക്കാ​ര​നെ എ​ഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.
പോ​ലീ​സി​ല്‍ അ​റി​യി​ച്ചെങ്കെലും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ല്ല. ത​ല​ശേ​രി ഡി​പ്പോ​യി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​താ​യ​തോ​ടെ മ​ദ്യ​പാ​നി ഏ​റെ സ​മ​യം ത​റ​യി​ല്‍ ത​ന്നെ കി​ട​ന്നു. ഇ​തി​നി​ടെ 3.20 ന് ​നാ​ദാ​പു​ര​ത്ത് നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് പോ​കേ​ണ്ട ബ​സി​ന്‍റെ സ​ര്‍​വീ​സ് മു​ട​ങ്ങി. ഒ​ടു​വി​ല്‍ വ​ള​യ​ത്ത് നി​ന്ന് 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ച് വ​രു​ത്തി യാ​ത്ര​ക്കാ​ര​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.