പ​ഠ​ന​യാ​ത്ര പോ​യ കു​ട്ടി​ക​ൾ​ക്ക് വി​ശ്രമ സൗ​ക​ര്യം ഒ​രു​ക്കി ജു​മാ മ​സ്ജി​ദ് അ​ധി​കൃ​ത​ർ
Friday, January 17, 2020 12:27 AM IST
കോ​ട​ഞ്ചേ​രി: പ​ഠ​ന​യാ​ത്ര പോ​യ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ പ​ള്ളി തു​റ​ന്ന് കൊ​ടു​ത്തു. കാ​വ​നൂ​ർ അ​ത്താ​ണി​ക്ക​ൽ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ കീ​ഴി​ലു​ള്ള ജു​മാ മ​സ്ജി​ദ് ആ​ണ് കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും വേ​ണ്ടി പ​ള്ളി​യി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. വ​ളാ​ഞ്ചേ​രി​യി​ലേ​ക്കാ​യി​രു​ന്നു പ​ഠ​ന​യാ​ത്ര. നൂ​റ്റി​യ​ൻ​പ​തി​ല​ധി​ക​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഠാ​യി​വി​ത​ര​ണ​വും ന​ട​ത്തി. ഇ​ത്പോ​ലെ സ്വീ​ക​രി​ക്കാ​നു​ള്ള മ​ന​സ് കാ​ണി​ച്ച​വ​ർ​ക്ക് പ​ഠ​ന​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​ർ ന​ന്ദി അ​റി​യി​ച്ചു.