ക​ത്തി​കാട്ടി ഭീഷണി: യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന കീ​ഴ്പ്പെ​ടു​ത്തി
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട് : പ​ട്ടാ​പ്പ​ക​ൽ ക​ത്തി​യു​മാ​യി പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തി. കു​തി​ര​വ​ട്ടം മാ​ന​സി​ക രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു വ​ന്ന വെ​ള്ള​യി​ൽ സ്വ​ദേ​ശി​യാ​യ 28 കാ​ര​നാ​ണ് ഒ​രു മ​ണി​ക്കൂ​ർ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത് .
ഇ​ന്ന​ലെ രാ​വി​ലെ 9.30 നോ​ടെ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ആ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് അ​ര​യി​ൽ ഒ​ളി​പ്പി​ച്ച് ക​ത്തി​യെ​ടു​ത്ത് വീ​ശു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ളെ​യും സ​ഹാ​യി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പു​തി​യ​റ റോ​ഡി​ലൂ​ടെ ഓ​ടി കോ​മ​ൺ​വെ​ൽ​ത്ത് ഓ​ട്ടു​ക​മ്പ​നി​യു​ടെ വ​ൻ മ​തി​ൽ ചാ​ടി അ​ക​ത്തു​ക​ട​ന്നു. മാ​ന​സി​ക രോ​ഗാ​ശു​പ​ത്രി മു​ത​ൽ പു​തി​യ​റ വ​രെ യു​വാ​വി​നെ പി​ന്തു​ട​ർ​ന്ന് ഓ​ട്ടു ക​മ്പ​നി​ക്ക് ഉ​ള്ളി​ൽ നി​ന്നാ​ണ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ​നോ​ത്ത് അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ്, സ​രീ​ഷ്, സ​ന​ൽ രാ​ജ്, മ​ഹേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം അ​തി​സാ​ഹ​സി​ക​മാ​യി യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി മാ​ന​സി​ക രോ​ഗ​ശു​പ​ത്രി അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ച​ത്. ക​ൺ​ട്രോ​ൾ റൂം ​പോ​ലീ​സും സ​ഹാ​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.