ക്രി​ക്ക​റ്റ്: ബി​സി​സി കാ​ലി​ക്ക​ട്ടി​നും എ​സ്‌സി ​കാ​ലി​ക്ക​ട്ടി​നും ജ​യം
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി ന​ട​ത്തു​ന്ന ആ​റാ​മ​ത് ഫാ. ​ജോ​സ​ഫ് പൈ​ക്ക​ട സ​മാ​ര​ക ഓ​ൾ കേ​ര​ള വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ണ്ടാ​മ​ത്തെ ദി​വ​സം ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബി​സി​സി കാ​ലി​ക്ക​റ്റ് മൂ​ന്ന് റ​ൺ​സി​ന് പ​ട്ടൗ​ടി ഫാ​ൻ​സി​നോ​ട് വി​ജ​യി​ച്ചു. സ്കോ​ർ-​ബി​സി​സി കാ​ലി​ക്ക​റ്റ് 179-4 (20), പ​ട്ടൗ​ടി ഫാ​ൻ​സ് 176-9 (20). ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ കോ​ട​ഞ്ചേ​രി എ​സ് സി ​കാ​ലി​ക്ക​റ്റ് 69 റ​ൺ​സി​ന് ത​ല​ശേ​രി ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ-​കോ​ട​ഞ്ചേ​രി എ​സ് സി 179-3 ( 20) ​ത​ല​ശേ​രി ബ്ര​ദേ​ഴ്സ് 110-9 (20).