ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ ആ​രം​ഭി​ച്ചു; ആ​ദ്യ​മ​ത്സ​ര​ത്തി​ൽ വ​ളാ​ഞ്ചേ​രി ജേ​താ​ക്ക​ൾ
Friday, January 17, 2020 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: മു​പ്പ​ത്തി​യാ​റാ​മ​ത് ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും, ആ​ഗ​സ്തി അ​ബ്രാ​ഹം ക​ടു​ക​ൻ​മാ​ക്ക​ൽ റ​ണ്ണേ​ഴ്സ് അ​പ്പി​നും വേ​ണ്ടി​യു​ള്ള സം​സ്ഥാ​ന ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ​ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളി​ന് ബ്ലാ​ക്ക് സ​ൺ​സ് തി​രു​വോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് വ​ളാ​ഞ്ചേ​രി ജേ​താ​ക്ക​ളാ​യി. കോ​ഴി​ക്കോ​ട് ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ ടൂ​ർ​ണ്ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ർ​ണ്ണ​മെ​ന്‍റ് ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യൂ നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​തോ​മ​സ് വ​ട്ടോ​ട്ടു​ത​റ​പ്പേ​ൽ, ഫാ. ​മാ​ത്യു കു​റു​മ്പു​റ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, കാ​ർ​ത്തി​ക വി​ജ​യ​ൻ ,ബി​ജു മാ​ണി, സ​രീ​ഷ് ഹ​രി​ദാ​സ് എ​സ്ഐ പി.​ഡി. റോ​യി​ച്ച​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​ന​ത ക​രി​യാ​ത്തും​പാ​റ, എ​ഫ്സി​സി മ​ല​പ്പു​റ​വു​മാ​യി ഏ​റ്റു​മു​ട്ടും.