പ്ര​കൃ​തി​പ​ഠ​ന പ​ദ​യാ​ത്ര: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Friday, January 17, 2020 12:27 AM IST
കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളും കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി​യും ചേ​ർ​ന്ന് പ്ര​കൃ​തി പ​ഠ​ന പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ക്കം - കു​ന്ന​മം​ഗ​ലം ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് പ​ദ​യാ​ത്ര. പൂ​വാ​റ​ൻ തോ​ടു​മു​ത​ൽ ഉ​ടു​മ്പു​പാ​റ വ​രെ ട്ര​ക്കി​ങ്ങും ആ​ന​ക്ക​ല്ലും പാ​റ, ക​ല്ലം പു​ല്ല് , ഉ​റു​മി ഡാം ​സ​ന്ദ​ർ​ശ​ന​വു​മാ​ണ് കാ​ര്യ​പ​രി​പാ​ടി. 25 ന് ​രാ​വി​ലെ എ​ട്ടി​ന് കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ട്ര​ക്കിം​ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. കോ​ഴി​ക്കോ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​പി. മി​നി, ദേ​ശീ​യ കാ​യി​ക​താ​രം അ​പ​ർ​ണ റോ​യ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ട്ര​ക്കിം​ഗി​ൽ പ​ങ്കെ​ടു​ക്കാം.
രാ​വി​ലെ എ​ട്ടി​ന് പൂ​വാ​റ​ൻ തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും ട്ര​ക്കിം​ഗ് തു​ട​ങ്ങും. ട്ര​ക്കിം​ഗി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​വാ​റ​ൻ തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്റ്റാ​ളു​ക​ളി​ൽ പ്ര​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ള​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും പൂ​വാ​റ​ൻ​തോ​ടി​ലെ സ​വി​ശേ​ഷ വി​ള​ക​ളു​ടെ പു​ഷ്പ - ഫ​ല- കി​ഴ​ങ്ങ് പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പു​സ്ത​കാ​ല​യ​ങ്ങ​ളു​ടെ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും സ്റ്റാ​ളു​ക​ളി​ലു​ണ്ടാ​കും.
പ്ര​കൃ​തി പ​ഠ​ന പ​ദ​യാ​ത്ര​യു​ടെ ബ്രോ​ഷ​ർ മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജി.​കെ. ഷീ​ല പ്ര​കാ​ശ​നം ചെ​യ്തു. കു​ന്ന​മം​ഗ​ലം ബി​പി​ഒ കെ.​എം. ശി​വ​ദാ​സ​ൻ ആ​ദ്യ പ്ര​തി ഏ​റ്റു വാ​ങ്ങി. ഹെ​ഡ്മാ​സ്റ്റ​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​സ്ത്യ​ൻ മ​ഠ​ത്തി​ൽ , സെ​ക്ര​ട്ട​റി മെ​ഹ്റു​ന്നി​സ, ഡ​യ​റ്റ് ല​ക്ച​റ​ർ എ​ൻ. അ​ബ്ദു റ​ഹി​മാ​ൻ, പി. ​ഗി​രീ​ഷ് കു​മാ​ർ, എം.​ടി. തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ മു​സ്ത​ഫ ചേ​ന്ദ​മം​ഗ​ല്ലൂ​ർ പ്ര​സം​ഗി​ച്ചു.