നെ​ൽ​കൃ​ഷി​യി​റ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Friday, January 17, 2020 12:27 AM IST
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ കു​ട്ടി​ക​ൾ വ​യ​ലി​ൽ നെ​ൽ​കൃ​ഷി ഇറക്കി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷി​ജി​മോ​ൻ ജോ​സ​ഫാ​ണ് കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 120 ദി​വ​സം കൊ​ണ്ട് കൊ​യ്തെ​ടു​ക്കാ​ൻ പ​റ്റു​ന്ന ആ​തി​ര എ​ന്ന വി​ത്താ​ണ് കൃ​ഷി​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
കൂ​ടു​ത​ൽ പേ​രെ നെ​ൽ​കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക എ​ന്ന​താ​ണ് കു​ട്ടി​ക​ൾ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ർ​മ്മി​ച്ച ഗാ​ന്ധി പാ​ർ​ക്കി​ൽ നി​ര​വ​ധി ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​വും കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ഡ്മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ആ​ഗി തോ​മ​സ്, ദി​ലീ​പ് മാ​ത്യു ബാ​ബു ജോ​സ​ഫ്, നി​യാ​സ് റ​ഹിം, ദ​യാ​ൽ മു​ഹ​മ്മ​ദ്, ദി​യ ട്രീ​സ അ​ജേ​ഷ്, മു​ഹ​മ്മ​ദ് നി​ഹാ​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.