മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​ക​സ​ന മു​ന്നേ​റ്റം അ​നി​വാ​ര്യം: കെ.മു​ര​ളീ​ധ​ര​ൻ എം​പി
Tuesday, January 14, 2020 12:16 AM IST
ചെ​മ്പ​നോ​ട:പൂ​ഴി​ത്തോ​ട്-പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട്‌ ബ​ദ​ൽ റോ​ഡ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട മേ​ഖ​ല കോ​ൺ​ഗ്ര​സ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഒ​രു ലോ​റി കു​ടു​ങ്ങി​യാ​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന ദു​ര​വ​സ്ഥ​യാ​ണി​ന്നു​ള്ള​ത്.
1994 ൽ ​ത​ന്‍റെ പി​താ​വ് കെ.​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണു പൂ​ഴി​ത്തോ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ൽ റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങി​യ​ത്. ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്നാ​ണു വി​ശ്വാ​സം. ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫി​നു എം​എ​ൽ​എ ഇ​ല്ലാ​തെ പോ​യ​ത് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. വി​ക​സ​ന രം​ഗ​ത്ത് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പി​ന്നാക്ക​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണു മ​ല​യോ​ര കാ​ർ​ഷി​ക കേ​ന്ദ്ര​മാ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നെ സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു എം​പി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വും സം​ഗ​മ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​നു​മാ​യ കെ.​എ.ജോ​സ് കു​ട്ടി കാ​ഞ്ഞി​ര​ക്കാ​ട്ടുതൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, മു​നീ​ർ എ​ര​വ​ത്ത്, പി. ​വാ​സു, രാ​ജ​ൻ മ​രു​തേ​രി, ജി​തേ​ഷ് മു​തു​കാ​ട്, ജോ​സ് കാ​രി വേ​ലി, അ​നീ​ഷ് പു​ത്തൂ​രി​ട​ത്തി​ൽ, ഷൈ​ല ജ​യിം​സ്, ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി, ബാ​ബു കൂ​നം​ത​ടം, ലൈ​സ ജോ​ർ​ജ്, ടി.​ഡി. ഷൈ​ല, സെ​മി​ലി സു​നി​ൽ, സു​ഭാ​ഷ് തോ​മ​സ്, ഷീ​ന റോ​ബി​ൻ, ഗി​രി​ജ ന​രി​ന​ട, സി.​കെ. ബാ​ല​ൻ, ഷാ​ജ​ൻ മേ​ട്ട​യി​ൽ, ബാ​ല​കൃ​ഷ്ണ​ൻ ന​ടേ​രി, ടോ​മി മ​ണ്ണൂ​ർ, മ​നോ​ജ് ആ​യി​ത്ത​മ​റ്റം, സാ​ബു മ​ല​യാ​റ്റൂ​ർ, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, എം.​ശി​വ​ദാ​സ്, ജോ​ബി എ​ട​ച്ചേ​രി, തോ​മ​സ് ആ​ന​ത്താ​നം, അ​ശോ​ക​ൻ മു​തു​കാ​ട്, ബേ​ബി കും​ബ്ലാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഴ​യ കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ളെ​യും പാ​ലി​യേ​റ്റീ​വു​ൾ​പ്പ​ടെ സേ​വ​ന രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ ആ​ദ​രി​ച്ചു.