കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍​സ്പ​യ​ര്‍ അ​വാ​ര്‍​ഡ് നേടി
Thursday, December 12, 2019 12:10 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍​സ്പ​യ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. കെ. ​മു​ഹ​മ്മ​ദ് സി​നാ​ന്‍ (പ​ത്താം ക്ലാ​സ്), സാ​ബി​ത്ത് ബി​ന്‍ ക​ബീ​ര്‍ (ഒ​ന്‍​പ​താം ക്ലാ​സ്), കെ. ​സി​യ (ഏ​ഴാം ക്ലാ​സ്) എ​ന്നി​വ​രാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ന​ല്‍​കി വ​രു​ന്ന ഇ​ന്‍​സ്പ​യ​ര്‍ അ​വാ​ര്‍ ഡി​ന് അ​ര്‍​ഹ​രാ​യ​ത്.
ശാ​സ്ത്ര പ്ര​തി​ഭ​ക​ള്‍​ക്കാ​യി ന​ല്‍​കി വ​രു​ന്ന ഈ ​അ​വാ​ര്‍​ഡി​ന് 10,000 രൂ​പ​യാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ്. 21ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സോ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ പ്രൊ​ജ​ക്റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. കൊ​ടു​വ​ള്ളി ഉ​പ​ജി​ല്ല​യി​ല്‍ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​ക വി​ദ്യാ​ല​യ​മാ​ണി​ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ നീ​തി അ​യോ​ഗി​ന്‍റെ കീ​ഴി​ല്‍ അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബ് സ്‌​കൂ​ളി​ല്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. റോ​ബോ​ട്ടി​ക്‌​സ്, ഇ​ല​ക​ക്‌​ട്രോ​ണി​ക്, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ്, ത്രീ​ഡി പ്രി​ന്‍റ​ര്‍ എ​ന്നി​വ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ലാ​ബാ​ണി​ത്. ലാ​ബി​ലെ പ​രി​ശീ​ല​നം ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.