കെ​ട്ടി​ട​നി​ര്‍​മാ​ണ അ​നു​മ​തി കാ​ബി​ന​റ്റ് അം​ഗീ​ക​ര​ത്തി​ന് ന​ൽ​കിയെന്ന് മ​ന്ത്രി
Thursday, December 12, 2019 12:10 AM IST
കോ​ഴി​ക്കോ​ട്: അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഈ​സ്റ്റ് ഹി​ല്‍ കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​നി​ര്‍​മ്മാ​ണ അ​നു​മ​തി​ക്കാ​യു​ള്ള പ​ദ്ധ​തി നി​ര്‍​ദ്ദേ​ശം കാ​ബി​ന​റ്റ് അം​ഗീ​കാ​ര​ത്തി​നാ​യ് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ക്രി​യാ​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി​യെ അ​റി​യി​ച്ചു.
വി​ഷ​യ​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യു​മാ​യ് ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലാ​ണ് എം​പി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ മു​ന്‍​പ് നി​ര​വ​ധി ത​വ​ണ മ​ന്ത്രി​യു​മാ​യും, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​തോ​ടൊ​പ്പം നി​ല​വി​ലെ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യ​വു​മാ​യ് മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ വ​ള​രെ താ​ഴ്ന്ന ക്ലാ​സു​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള മൂ​വാ​യി​ര​ത്തി​ല്‍​പ​രം വ​രു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ള​വാ​ക്കു​ന്ന കാ​ര്യം പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തു​മു​ത​ല്‍ വി​ഷ​യ​വു​മാ​യ് മ​ന്ത്രാ​ല​യ​ത്തി​ലും, പാ​ര്‍​ല​മെ​ന്‍റി​ലും, ക​മ്മീ​ഷ​ണ​റേ​റ്റി​ലും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം യ​ഥാ​ര്‍​ത്ഥ്യ​മാ​കാ​ന്‍ പോ​കു​ന്ന​ത്.
കാ​ബി​ന​റ്റ് അ​പ്രൂ​വ​ലെ​ന്ന അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം പോ​ഷ​ക സം​ഘ​ട​ന ന​ട​ത്തി​യ മാ​ര്‍​ച്ച് വെ​റും പൊ​റാ​ട്ട് നാ​ട​കം മാ​ത്ര​മാ​ണ​ന്ന് എം​പി കു​റ്റ​പ്പെ​ടു​ത്തി.