പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല്; പ്ര​തി​ഷേ​ധം ശക്തം
Thursday, December 12, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: മ​തേ​ത​ര ഇ​ന്ത്യ​യി​ൽ മ​ത​ത്തെ പൗ​ര​ത്വ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കോ​പ്പി ക​ത്തി​ച്ചു. ന​രം ചു​റ്റി പ്ര​ക​ട​ന​ത്തി​ന് ശേ​ഷം എ​ൽ​ഐ​സി കോ​ർ​ണ​റി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​നൂ​പ്, സി.​കെ. ബി​ജി​ത്ത് ലാ​ൽ, അ​ഷ​റ​ഫ് കു​രു​വ​ട്ടൂ​ർ, വി.​കെ. ദി​നേ​ശ​ൻ, ബി.​ദ​ർ​ശി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​താ​ക്ക​ളാ​യ റി​യാ​സ് അ​ഹ​മ്മ​ദ്, എ​സ്.​പി. ആ​ന​ന്ദ്, ഷൗ​ക്ക​ത്ത​ലി, വി​പി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ
ത​ക​ർ​ക്കാ​ൻ ല​ക്ഷ്യം

കൂ​ട​ര​ഞ്ഞി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ​ടി ഇ​ന്ത്യ​യു​ടെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.
ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു.
കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​മ്മി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശി​യ കൗ​ണ്സി​ല് അം​ഗം പി.​എം. തോ​മ​സ് , പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, പി.​ടി. മാ​ത്യു , വി.​വി. ജോ​ൺ വ​ണ്ടാ​ന​ത്ത്, കെ.​ടി. ജെ​യിം​സ്, ജോ​ളി പൈ​ക്കാ​ട്ട്, ജോ​ർ​ജ് മ​ങ്ക​ര, ജോ​സ് മാ​വ​റ, പി.​എം. ഫ്രാ​ൻ​സി​സ്, വി​ൽ​സ​ൻ പു​ല്ലു​വേ​ലി, ജി​ൻ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പൗ​ര​ത്വ​ബി​ല്ല് ക​ത്തി​ച്ചു
പേ​രാ​മ്പ്ര: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് രാ​ജ്യ​ത്തെ വെ​ട്ടി മു​റി​ക്കു​ന്ന പൗ​ര​ത്വ ബി​ല്ല് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ളി​യ​ങ്ങ​ലി​ൽ ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സൈ​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ആ​ർ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. നാ​സ​ർ, വി.​എ​ൻ. നൗ​ഫ​ൽ, ഹം​സ മാ​വി​ലാ​ട്ട്, ഹാ​രി​സ് കാ​യ​ൽ​മു​ക്ക്, പി.​കെ. അ​സ്‌​ബീ​ർ, നാ​സ​ർ ക​ല്പ​ത്തൂ​ർ, സ​ലിം മി​ലാ​സ്, മു​നീ​ർ നൊ​ച്ചാ​ട്, ഗ​ഫൂ​ർ വാ​ല്യ​ക്കോ​ട് പ്ര​സം​ഗി​ച്ചു.

ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേധ​കൂ​ട്ടാ​യ്മ ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്കു​ക​യെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് എ​ക്സി​കൂ​ട്ടീ​വ് അം​ഗം പി.​കെ. ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജീ​ഷ് ഓ​ഞ്ഞി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് ജോ​യി​ന്റ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ജി​തേ​ഷ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ, ടി.​കെ. രാ​ഗേ​ഷ, പ്ര​വീ​ൺ സെ​ബാ​സ്റ്റ്യ​ൻ, പ​രം​ജി​ത്ത് അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.