കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ 2020; ക​ർ​ട്ട​ൺ ഉ​യ​ർ​ന്നു
Thursday, December 12, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സാ​ഹി​ത്യോ​ത്സ​വം 2020 ക​ര്‍​ട്ട​ന്‍ റെ​യ്സ​ര്‍ ദി​ല്ലി​യി​ല്‍ ന​ട​ന്നു. ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ഞ്ചാ​മ​ത് കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് ജ​നു​വ​രി 16 മു​ത​ല്‍ 19 വ​രെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ക്കും. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്ന വി​ഷയ​ത്തി​ലൂ​ന്നി​യു​ള്ള​താ​ണ് കെ​എ​ല്‍​എ​ഫ് 2020. സ്‌​പെ​യി​നാ​ണ് ഇ​ത്ത​വ​ണ അ​തി​ഥി രാ​ജ്യം. ഇ​രു​പ​ത് ക​ലാ​കാ​ര​ന്മാ​ര്‍, എ​ഴു​ത്തു​കാ​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്‌​പെ​യി​നി​ല്‍ നി​ന്നു​ള്ള സം​ഘം ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​കും.
ചൈ​ന​യി​ല്‍ നി​ന്ന് അ​ഞ്ച് പ്ര​തി​നി​ധി​ക​ളു​ണ്ട്. ഇ​ന്ത്യ​ക്കു പു​റ​മെ ബ്രി​ട്ട​ന്‍, സ്ലൊ​വേ​നി​യ, ഈ​ജി​പ്ത്, അ​യ​ര്‍​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക തു​ട​ങ്ങി ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി പേ​ര്‍ ഫെ​സ്റ്റി​നെ​ത്തു​മെ​ന്ന് മു​ഖ്യ സം​ഘാ​ട​ക​ന്‍ ര​വി ഡീ​സി പ​റ​ഞ്ഞു.
കെ​എ​ല്‍​എ​ഫി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ല്‍ പ​ബ്ലി​ഷിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഹേ​മ​ലി സോ​ധി സം​ഘാ​ട​ക​രോ​ടൊ​പ്പം ചേ​രും. അ​വാ​ര്‍​ഡു​ക​ള്‍ ഫി​ക്ഷ​ന്‍, നോ​ണ്‍ ഫി​ക്ഷ​ന്‍, പോ​പ്പു​ല​ര്‍ സ​യ​ന്‍​സ്, ട്രാ​വ​ല്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡും ഒ​പ്പം മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച പു​സ്ത​ക​ത്തി​നു​ള്ള മെ​ഗാ അ​വാ​ര്‍​ഡും ഉ​ണ്ടാ​യി​രി​ക്കും. സാ​ഹി​ത്യം, ച​രി​ത്രം, ശാ​സ്ത്രം, പ​ത്ര​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി സി​നി​മ​യും പ​രി​സ്ഥി​തി​യും വ​രെ​യു​ള്ള വി​വി​ധ തീ​മു​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും മേ​ള​യി​ലു​ണ്ടാ​വും. ഗാ​ന്ധി​യും പ​രി​സ്ഥി​തി​യും, കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം, ജൈ​വ​കൃ​ഷി, പാ​റ ഖ​ന​ന​ത്തി​ന്‍റെ ആ​ഘാ​തം, വ​ന​ന​ശീ​ക​ര​ണം, മ​ണ​ല്‍ ഖ​ന​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ വി​ശ​ക​ല​ന​വും സം​വാ​ദ​വും ന​ട​ക്കും. ഇ​സ്ലാ​മും സ്ത്രീ​ക​ളും, ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​വേ​ശ​നം, അ​യോ​ദ്ധ്യ വി​ധി, സ​മു​ദാ​യ ഭാ​ഷ​ക​ളും ഗോ​ത്ര​ഭാ​ഷ​ക​ളും സാ​ഹി​ത്യ ഭാ​ഷ​ക​ളാ​യി ഉ​യ​ര്‍​ന്നു​വ​ന്ന​ത്, ആ​ദ്യ​കാ​ല ഇ​ന്ത്യ​ക്കാ​ര്‍, റോ​ബോ​ട്ടി​ക്‌​സ്, മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി, അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ പ​ങ്ക്, ക​ല, സം​ഗീ​തം, ജാ​തി എ​ന്നി​വ​യി​ലെ നി​ല​വി​ലെ പ്ര​വ​ണ​ത​ക​ള്‍, ആ​ഘാ​ത​സ​മ​യ​ത്തെ സാ​ഹി​ത്യം തു​ട​ങ്ങി​യ​വ മേ​ള​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. കെ. ​സ​ച്ചി​ദാ​ന​ന്ദ​നാ​ണ് ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍.