മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ര​ങ്ങു​ശ​ല്യം: വ​നംവ​കു​പ്പ് അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി
Tuesday, December 10, 2019 11:46 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന കു​ര​ങ്ങ് അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ വ​നം വ​കു​പ്പ് കാ​ട്ടു​ന്ന അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ, ഇ​ടി​ഞ്ഞ​കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം നി​മി​ത്തം കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ഷ​ക നേ​താ​ക്ക​ൾ. കു​ര​ങ്ങു​ക​ളെ തു​ര​ത്താ​ൻ ഒ​ട്ടേ​റെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ വ​നം​വ​കു​പ്പ് ഇ​വി​ടെ കൈ​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്കു​ക​യാ​ണ്. കൂ​ടാ​തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ ഇ​വി​ടെ​യു​ള്ള വ​ന​ത്തി​ൽ കൊ​ണ്ടു വി​ടു​ന്ന ന​ട​പ​ടി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട്, ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​ബ്ലാ​നി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, പി.​സി. മൈ​ക്കി​ൾ, ആ​വ​ള ഹ​മീ​ദ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, രാ​ജീ​വ് തോ​മ​സ്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ലൂ​യീ​സ് ആ​ൻ​റ​ണി, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ടു തൊ​ട്ടി​യി​ൽ, ബാ​ബു കൂ​നം​ത​ടം ,അ​മ്മ​ദ് പെ​രു​ഞ്ചേ​രി എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.