ബ​ഫ​ർ സോ​ൺ! വ​നംവ​കു​പ്പ് ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Tuesday, December 10, 2019 11:46 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പേ​രി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി മു​ത​ൽ ക​ക്ക​യം വ​രെ ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പി​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ക്കു​ന്ന ക​ള്ള​ക്ക​ളി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു വി​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണം ചി​റ. മു​തു​കാ​ട് മേ​ഖ​ല ക​ർ​ഷ​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യോ​ര ജ​ന​ത​യെ ദ്രോ​ഹി​ക്കാ​ൻ വ​നം വ​കു​പ്പ് കോ​പ്പു കൂ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും ജോ​യി പ​റ​ഞ്ഞു. സ​ണ്ണി കൊ​മ്മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ളി​യ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി ​ഫാം മു​തു​കാ​ട് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ: ബെ​ന്നി പു​ളി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ കോ​ച്ചേ​രി ( വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് പേ​ഴ്ത്തി​ങ്ക​ൽ (സെ​ക്ര​ട്ട​റി), ബാ​ല​ൻ (ജോ. ​സെ​ക്ര​ട്ട​റി).