ബോ​ധ​വ​ത്കര​ണ ക്ലാ​സും മ​ദ്യ വി​രു​ദ്ധ​ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും
Tuesday, December 10, 2019 11:46 PM IST
താ​മ​ര​ശേ​രി: ച​മ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും മ​ദ്യ വി​ല്‍​പ്പ​ന​യും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വ​ര്‍​ദ്ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ഗ്രാ​മ​പ്ര​ഭ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മ​ദ്യ വി​രു​ദ്ധ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. ച​മ​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. രാ​മ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. താ​മ​ര​ശേ​രി എ​സ്‌​ഐ മു​ര​ളീ​ധ​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു.

മ​ദ്യ​നി​രോ​ധ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പി.​എം. രാ​മ​ന്‍​കു​ട്ടി (പ്ര​സി​ഡ​ന്‍റ്), എ​ന്‍.​പി. കു​ഞ്ഞാ​ലി, എ​ന്‍.​കെ. വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്)​കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ (ജ​ന.​സെ​ക്ര​ട്ട​റി), അ​ന​ന്ത​ന്‍, സ​ലാം (സെ​ക്ര​ട്ട​റി​മാ​ര്‍), എ.​ടി. ബാ​ല​ന്‍ ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.