ഇ-​ഓ​ട്ടോക്കെ​തി​രേ പ്ര​തി​ഷേ​ധം
Tuesday, December 10, 2019 11:44 PM IST
കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ പെ​ര്‍​മി​റ്റി​ല്ലാ​തെ ഇ​ലക്‌ട്രിക് ഓ​ട്ടോ റോ​ഡി​ല്‍ ഇ​റ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു-(​ഓ​ട്ടോ സെ​ക്ഷ​ന്‍ ) നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ള​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പാ​ള​യം ജം​ഗ്ഷ​ന്‍​വ​ഴി കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ സ​മാ​പി​ച്ചു.

എ​ല്‍​പി​ജി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സി​ഐ​ടി​യു-​ഓ​ട്ടോ സെ​ക്ഷ​ന്‍ സി​റ്റി സെ​ക്ര​ട്ട​റി പി. ​ഹേ​മ​ന്ത്, പ്ര​സി​ഡ​ന്‍റ് ബി​ജു​ലാ​ല്‍, സി.​പി.​ഉ​മ്മ​ര്‍, രാ​ജീ​വ​ന്‍ , ടി.​വി.​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം. ന​ഗ​ര​ത്തി​ല്‍ പെ​ര്‍​മി​റ്റോ​ടു​കൂ​ടി ഓ​ടു​ന്ന 4,337 ഓ​ട്ടോ​ക​ളാ​ണ് ഉ​ള്ള​ത്. പെ​ര്‍​മി​റ്റി​ല്ലാ​തെ പു​തി​യ ഓ​ട്ടോ​ക​ള്‍ വ​രു​ന്നേ​താ​ടെ ഇ​വ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു. പെ​ര്‍​മി​റ്റോ​ടു​കൂ​ടി ഇ- ​ഓ​ട്ടോ​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു.