ജ​ല അ​ഥോ​റി​റ്റി : 296 ക​ണ​ക്‌ഷനു​ക​ള്‍ വി​ച്ഛേ​ദി​ച്ചു
Tuesday, December 10, 2019 11:44 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ജ​ല അ​ഥോ​റി​റ്റി കോ​ഴി​ക്കോ​ട് ഡി​വി​ഷ​നു കീ​ഴി​ല്‍ ന​വം​ബ​ര്‍ മാ​സം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 296 ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന് കീ​ഴി​ല്‍ വെ​ള​ള​ക്ക​രം കു​ടി​ശിക അ​ട​യ്ക്കാ​ന്‍ ബാ​ക്കി​യു​ള​ള​വ​രും കേ​ടാ​യ മീ​റ്റ​ര്‍ മാ​റ്റി വയ്ക്കാ​ത്ത​വ​രും ഉ​ട​ന്‍ ത​ന്നെ വാ​ട്ട​ര്‍ അ​ഥോറി​റ്റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​ശിക അ​ട​ച്ചു തീ​ര്‍​ക്കു​ക​യും കേ​ടാ​യ വാ​ട്ട​ര്‍ മീ​റ്റ​റു​ക​ള്‍ മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്യാ​ത്ത​പ​ക്ഷം ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.