കു​ന്നമം​ഗ​ലം കോ​ട​തി റോ​ഡി​ന് 4.10 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി
Tuesday, December 10, 2019 11:44 PM IST
കോ​ഴി​ക്കോ​ട്: നൂ​റാം വാ​ര്‍​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് 4.10 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു.​ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന കോ​ട​തി​യു​ടെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് 24-ന് ​ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് എ.​എം ശ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും.

കു​ന്നമം​ഗ​ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നും കോ​ട​തി​യും ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.3 കോ​ടി രൂ​പ ചെ​ല​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് വേ​ണ്ടി നി​ര്‍​മ്മി​ച്ചു വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​പ്പോ​ഴു​ള്ള കെ​ട്ടി​ടം കോ​ട​തി​ക്ക് മാ​ത്ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും.​ഒ​രു നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കു​ന്നമം​ഗ​ലം കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ന​വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി ബ​ഡ്ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.