തിരുവന്പാടി കെ​എ​സ്ആ​ർ​ടി​സി സ​ബ്ഡി​പ്പോ കെ​ട്ടി​ടം; നിർമാണത്തിനു വഴിതുറക്കുന്നു
Tuesday, December 10, 2019 11:44 PM IST
തി​രു​വ​മ്പാ​ടി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഡി​പ്പോ​യ്ക്കും ബ​സ് സ്റ്റേ​ഷ​നു​മാ​യി പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു ന​ൽ​കി​യ 1.75 ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മാണ​ത്തി​ന് വ​ഴി തു​റ​ക്കു​ന്നു. 2018 ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട ഭേ​ദ​ഗ​തി നി​യ​മ പ്ര​കാ​രം പ​രി​ശോ​ധി​ച്ച് ഡി​പ്പോ​യു​ടെ ആ​വ​ശ്യ​ക​ത​യും ഉ​റ​പ്പു വ​രു​ത്തി​യാ​ണ് ഭൂ​മി​യു​ടെ ത​രം​മാ​റ്റ​ൽ അ​നു​വ​ദി​ച്ചു കൊ​ണ്ട് കൃ​ഷി​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​ത്.

നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ത്തി​ൽ 71.50 സെ​ന്‍റ് സ്ഥ​ലം ത​ണ്ണീ​ർ​ത്ത​ട ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. പ്ര​ള​യ കാ​ല​ത്ത് ​സ്ഥ​ലം ത​ണ്ണീ​ർ​ത​ട വി​വാ​ദ​ത്തി​ൽ പെ​ടു​ക​യും ചെ​യ്തി​രു​ന്നു. 2014-ൽ ​അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി 42 ല​ക്ഷം രൂ​പ മു​ട​ക്കി 1.75 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്തു കെ​എ​സ്ആ​ർ​ടി​സി ക്ക് ​ന​ൽ​കി. സി. ​മോ​യി​ൻ​കു​ട്ടി എം​എ​ൽ​എ യു​ടെ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ്ഥ​ലം മ​ണ്ണി​ട്ടു​നി​ക​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഭൂ​മി​യു​ടെ ത​രം മാ​റ്റു​വാ​നാ​യി ഗ​വ​ൺ​മെ​ന്‍റി​ലേ​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടു. നി​ക​ത്തി​യ സ്ഥ​ലം പൂ​ർ​വ്വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​നസ​മി​തി ശു​പാ​ർ​ശ​ചെ​യ്തു.

പി​ന്നീ​ട് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 10 ശ​ത​മാ​നം ഭൂ​മി ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് നീ​ക്കി​വയ്ക്ക ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​കെ. ഗോ​പ​കു​മാ​ർ ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കി​യി​രി​ക്ക​ന്ന​ത്. ഇ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ബ്ഡി​പ്പോ​യ്ക്കും ബ​സ് സ്റ്റേ​ഷ​നും കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി. ഇ​പ്പോ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ കാ​ര്യാ​ല​യം, ഗാ​രേ​ജ്, ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ ഒ​രു മേ​ൽ​ക്കൂ​ര​യ്ക്കു കീ​ഴി​ൽ ആ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന നേ​ട്ടം.

2011 ൽ ​തി​രു​വ​മ്പാ​ടി​യി​ൽ സ​ബ്ഡി​പ്പോ അ​നു​വ​ദി​ച്ച​തു മു​ത​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണ് ഗാ​രേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ബ​സു​ക​ൾ മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്.