മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം: ശിൽപ്പം തീ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, December 10, 2019 11:41 PM IST
കൂ​രാ​ച്ചു​ണ്ട്: മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷ ആ​വ​ശ്യ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മനുഷ്യ ശിൽപ്പംതീ​ർ​ത്തു.

സി​സ്റ്റ​ർ ഷൈ​നി റോ​സ് സ​ന്ദേ​ശം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സീ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ ഷാ​ന്‍റി ജോ​സ​ഫ്, സ്വ​പ്ന ജോ​സ​ഫ്, ജോ​ഷി മാ​ത്യു, നി​ഷ ജോ​ർ​ജ്, ര​മ്യ രാ​ജ​ൻ, സി​മി ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ജ്യ​ത്ത് കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​ൽ പ്ര​തി​ക്ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.