വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കി​ടെ മൂ​വാ​യി​ര​ം ല​ഹ​രി ഗു​ളി​ക​ക​ൾ പിടികൂടി
Monday, December 9, 2019 12:27 AM IST
കോ​ട​ഞ്ചേ​രി/​മു​ക്കം : കോ​ട​ഞ്ചേ​രി എ​സ്ഐ കെ.​പി അ​ഭി​ലാ​ഷും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ല​ഭി​ച്ച​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​ക്കു​ള്ള ല​ഹ​രി ഗു​ളി​ക​ക​ൾ.​കോ​ട​ഞ്ചേ​രി കോ​ള​ജ് പ​ടി​ക്ക​ൽ വ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​നയിൽ കെ​എ​ൽ -07 സി.​എ​ൻ 8442 ന​മ്പ​ർ ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റി​ൽ നി​ന്നാ​ണ് ഗു​ളി​ക​ക​ൾ പിടികൂടിയത്.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ചാ​വ​ക്കാ​ട് ചേ​ലു​ള​ളി​ൽ പി.​എം.​അ​നീ​ഷ് ,കാ​സ​ർ​ഗോ​ഡ് പ​ട​ന്ന​ക്കാ​ട് സാ​ദി​ഖ്, തൃ​ക്ക​രി​പ്പൂ​ർ ബീ​രി​ച്ച​രി ബാ​ജി​ദ് എ​ന്നി​വ​ർ ബം​ഗ​ലൂ​രു​വി​ൽ നി​ന്നും വ​രി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നെ​ തു​ട​ര്‍​ന്ന് സം​ശ​യം തോ​ന്നി കാ​ർ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് കാ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സൂ​ക്ഷി​ച്ച മൂ​വാ​യി​ര​ത്തോ​ളം മാ​ന​സി​ക വി​ഭ്രാ​ന്തി​ക്കു​പ​യോ​ഗി​ക്കു​ന്ന ടാ​ബ്ല​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
​ എ​സ്ഐ രാ​ജീ​വ് ബാ​ബു, എ​സ്ഐ വി.​കെ സു​രേ​ഷ്, എ​എ​സ്ഐ ഷി​ബി​ൽ ജോ​സ​ഫ്, എ​എ​സ.​ഐ പ്ര​ദീ​പ്, ജി​നേ​ഷ് കു​ര്യ​ൻ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട​സം​ഘ​മാ​ണ് ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​ത്.