വന്യമൃഗശ​ല്യം: ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Monday, December 9, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞ​കു​ന്ന്, വ​ട്ട​ച്ചി​റ​മ​ല മേ​ഖ​ല​ക​ളി​ൽ കു​ര​ങ്ങു​ശ​ല്യം മൂ​ലം മ​ല​യോ​ര​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കാ​ട്ടു​പ​ന്നി​ക​ൾ​ക്കൊ​പ്പം, കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​യി​റ​ങ്ങു​ന്ന​തും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. വ​ട്ട​ച്ചി​റ , ഇ​ടി​ഞ്ഞ​കു​ന്ന് മ​ല​യി​ലു​ള്ള തെ​ങ്ങു​ക​ളി​ൽ നി​ന്നു​ള്ള നാ​ളി​കേ​ര ഉത്പാ​ദ​നം ഇ​തോ​ടെ പാ​ടെ​നി​ല​ച്ചു. ഇ​ള​നീ​ർ പാ​ക​മാ​കു​മ്പോ​ൾ​ത​ന്നെ കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി കാ​യ​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​ണ് കാ​ര​ണം.
കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം ഈ ​മേ​ഖ​ല​ക​ളി​ൽ ക​പ്പ, ചേ​മ്പ്, ചേ​ന, കാ​ച്ചി​ൽ, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളും ഇ​ല്ലാ​തെ​യാ​യി. മാ​ത്ര​മ​ല്ല ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന നി​ല​യി​ലാ​യി​ട്ടു​ണ്ട്. കൃ​ഷി​യി​ടം​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.
കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ച കാ​യ​ക​ൾ ശേ​ഖ​രി​ച്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ​യും ന​ൽ​കി ക​ത്തി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. എ​ന്നാ​ൽ നാ​ളു​ക​ൾ​പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​ക​ളു​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.​പ​ടി​ഞ്ഞാ​റെ​തൊ​ട്ടി​യി​ൽ അ​പ്പ​ച്ച​ൻ ,പ​ട​വി​ൽ അ​ഗ​സ്റ്റി​ൻ, വെ​ട്ടി​ക്കാ​ലാ​യി​ൽ ജോ​സ്, ഒ​റ്റ​പ്ലാ​ക്ക​ൽ ബാ​ബു, മ്ളാ​ക്കു​ഴി​യി​ൽ വി​നു, തെ​ക്കെ​ക്കു​ന്നേ​ൽ അ​ബ്ര​ഹാം,വ​ള്ളി​യി​ൽ മാ​ത്യു ,മു​റി​ഞ്ഞ​ക​ല്ലേ​ൽ സ​ജി, എ​ട​ക്കു​ളം സ​ണ്ണി, ഈ​യ്യാ​ലി​ൽ സ​ജി, ഈ​യ്യാ​ലി​ൽ വി​ൽ​സ​ൻ, ഈ​യ്യാ​ലി​ൽ ത​ങ്ക​ച്ച​ൻ, ഉ​മ്മ​ത്ത​ഴെ ജോ​ഷി, പ​ടി​ഞ്ഞാ​റെ​തൊ​ട്ടി​യി​ൽ തോ​മ​സ്, പ​ടി​ഞ്ഞാ​റെ​തൊ​ട്ടി​യി​ൽ ഷി​ന്‍റോ ,വെ​ട്ടു​ക​ല്ലേ​ൽ തോ​മ​സ്, നാ​ഴൂ​രി​മ​റ്റം വ​ർ​ഗ്ഗീ​സ് തു​ട​ങ്ങി​യ ക​ർ​ഷ​ക​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.കു​ര​ങ്ങു​ശ​ല്യ​വും, കാ​ട്ടു​പ​ന്നി ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സിപി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.