മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ശൗ​ചാ​ല​യ​ത്തി​ന് ഫീ​സ്
Monday, December 9, 2019 12:27 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ് : സൂ​പ്പ​ർ സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് പു​തി​യ ഇ​നി ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം പ​ക്ഷേ ഇ​തി​നാ​യി ഫീ​സ് കൊ​ടു​ക്ക​ണ​മെ​ന്ന് മാ​ത്രം .സൂ​പ്പ​ർ സ്‌​പെ​ഷ്യ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ പു​തു​താ​യി പ​ണി​ത ശൗ​ചാ​ല​യ​ങ്ങ​ൾ​ക്കാ​ണ് രോ​ഗി​ക​ളി​ൽ​നി​ന്നും കൂ​ട്ടി​രി​പ്പു​കാ​രി​ൽ​നി​ന്നും ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലും മ​റ്റും ഈ​ടാ​ക്കു​ന്ന അ​തെ നി​ര​ക്കി​ലാ​ണ് പി​രി​വ്. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ക​രം പി​രി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ​ത്തി​നു​മാ​യി ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി ക​ഴി​ഞ്ഞ മാ​സം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​രം അ​ഞ്ച് പേ​രാ​ണ് ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രി​ൽ നി​ന്ന് ശൗ​ചാ​ല​യ​ത്തി​നാ​യി ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് ശൗ​ചാ​ല​യം ന​ട​ത്തി​പ്പ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ മു​ഖേ​നെ കൈ​മാ​റു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.പു​തി​യ ടെ​ൻ​ഡ​ർ പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന വ്യ​ക്തി​ക​ളും സം​ഘ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ക​രം പി​രി​ച്ചെ​ടു​ത്ത് നി​ശ്ചി​ത തു​ക എ​ല്ലാ മാ​സ​വും വി​ക​സ​ന സൊ​സൈ​റ്റി ഫ​ണ്ടി​ലേ​ക്ക് അ​ട​ക്കേ​ണ്ട​തു​ണ്ട്.

അ​തി​രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് മൂ​ത്ര​ശ​ങ്ക തീ​ർ​ക്കാ​ൻ ആ​കെ ര​ണ്ടു ബാ​ത്ത് റൂ​മു​ക​ളാ​ണ് സൂ​പ്പ​ർ സ്‌​പെ​ഷ്യാ​ലി​റ്റി പ​ഴ​യ ഒ​പി യി​ലു​ള്ള​ത്. ഒ​ന്ന് സ്ത്രീ​ക​ൾ​ക്കും മ​റ്റൊ​ന്ന് പു​രു​ഷ​ന്മാ​ർ​ക്കും. രാ​വി​ലെ മു​ത​ൽ ഈ ​ര​ണ്ട് ബാ​ത്റൂ​മു​ക​ൾ​ക്ക് മു​ന്നി​ലും ക്യൂ ​ഒ​ഴി​ഞ്ഞ നേ​ര​മു​ണ്ടാ​വാ​റി​ല്ല.

ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ് ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ൽ പ്ര​വൃ​ത്തി​ച്ചി​രു​ന്ന ഒ​പി കൗ​ണ്ട​ർ തൊ​ട്ട​ടു​ത്തു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ക്ഷേ കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ക് വ​ശ​ത്താ​യി പു​തി​യ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. എ​ട്ടു ബാ​ത്റൂ​മു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. ഇ​തോ​ടെ രാ​വി​ലെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ പ്രാ​ഥ​മി​ക ക​ർ​മ്മ​ങ്ങ​ൾ നി​ർ​വ്വ​ഹി​ക്കാ​നാ​കാ​തെ കു​ഴ​ങ്ങി. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ ഒ​പി​യി​ൽ ശു​ചി​മു​റി അ​ന്വേ​ഷി​ക്കു​ന്ന​വ​രോ​ട് സ​മീ​പ​ത്തെ കോ​ഫി ഹൗ​സി​ൽ പോ​കാ​നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.