200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച കോ​ള​നി നി​വാ​സി​ക​ളെ ആ​ദ​രി​ച്ചു
Sunday, December 8, 2019 12:23 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച മു​ത്ത​പ്പ​ൻ​പു​ഴ ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​സി. എ​ൻ​ജി​നി​യ​ർ അ​മ​ൽ പി. ​സു​ധാ​ക​ർ, വാ​ർ​ഡ് മെം​ബ​ർ ടോ​മി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, ബ്ലോ​ക്ക് മെം​ബ​ർ ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, അ​സി. സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ്, ഊ​രു മൂ​പ്പ​ൻ ബാ​ല​ൻ, മേ​റ്റ് ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡി​നി കെ ​സെ​ബാ​സ്റ്റ്യ​ൻ, ഇ.​കെ. സ്മി​ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.