സൂ​ര്യ​ഗ്ര​ഹ​ണം; ശാ​സ്ത്ര​സം​ഘം പു​റ​മേ​രി​യി​ലെ​ത്തി
Sunday, December 8, 2019 12:23 AM IST
നാ​ദാ​പു​രം: സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ന്‍ കേ​ര​ള സം​സ്ഥാ​ന സ​യ​ന്‍​സ് ടെ​ക്‌​നോ​ള​ജി മ്യൂ​സി​യം ആ​ന്‍റ് പ്രി​യ​ദ​ര്‍​ശി​നി പ്ലാ​ന​റ്റോ​റി​യം പു​റ​മേ​രി​യി​ല്‍ വേ​ദി​യൊ​രു​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം കെ​ആ​ര്‍​എ​ച്ച്എ​സ് മൈ​താ​നം സ​ന്ദ​ര്‍​ശി​ച്ചു. സ​യ​ന്‍റി​ഫി​ക്ക് ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. ശ്യാം, ​സു​മീ​ഷ് എ​ന്നി​വ​ര​ങ്ങി​യ ഉ​ദ്യാ​ഗ​സ്ഥ സം​ഘ​മാ​ണ് പു​റ​മേ​രി​യി​ലെ​ത്തി​യ​ത്.

രാ​ജ്യ​ത്ത് ദ്യ​ശ്യ​മാ​വു​ന്ന ഗ്ര​ഹ​ണ​ത്തി​ന്‍റെ എ​ക്ലി​പ്റ്റി​ക്ക് പാ​ത നാ​ദാ​പു​രം, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലാ​ണ്. ഇ​തേ തു​ട​ര്‍​ന്ന് സ​യ​ന്‍​സ് ടെ​ക്‌​നോ​ള​ജി മ്യൂ​സി​യം അ​ധി​കൃ​ത​ര്‍ ഗ്ര​ഹ​ണം ലൈ​വ് ആ​യി നി​രീ​ക്ഷി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തേ​ടി നാ​ദാ​പു​ര​ത്തെ​യും വ​യ​നാ​ട്ടി​ലേ​യും വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പു​റ​മേ​രി​യാ​ണ് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​യി ഇ​തി​ന് ക​ണ്ടെ​ത്തി​യ​ത്. പു​റ​മേ​രി​യി​ലെ ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ വി​ശാ​ല​മാ​യ ഗ്രൗ​ണ്ടി​ലാ​ണ് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. 26ന് ​രാ​വി​ലെ 7.30 മു​ത​ല്‍, ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് നി​രീ​ക്ഷ​ണം.