ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ച​ണ്ണ: സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തു
Sunday, December 8, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ ട​പ​രി​ശോ​ധ​ന​യി​ൽ നി​ല​വാ​ര​മി​ല്ലാ വെ​ളി​ച്ച​ണ്ണ​യു​ടെ നി​ർ​മാ​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തു. ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ച​ണ വി​ത​ര​ണം ചെ​യ്ത​ത്തി​ൽ കാ​ലി​ക്ക​ട​വ് റോ​ഡി​ലെ സാ​യ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. ഇ​വ​രു​ടെ വി​വി​ധ ബ്രാ​ന്‍റു​ക​ളി​ൽ ഇ​റ​ക്കി​യ മെ​മ്മ​റീ​സ് 94, എ​വ​ർ​ഗ്രീ​ൻ, കെ​പി​എ​സ് ഗോ​ൾ​ഡ്, കേ​ര റാ​ണി, കേ​ര ക്രി​സ്റ്റ​ൽ എ​ന്നീ പേ​രു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു വെ​ള്ളി​ച്ച​ണ​യും ജി​ല്ല​യി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളി​ലാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് 451 പ​രി​ശോ​ധ​ന​ക്ൾ ന​ട​ത്തു​ക​യും നി​യ​മ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച 184 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ആ​ർ​ഡി​ഒ കോ​ട​തി വി​വി​ധ കേ​സു​ക​ളി​ലാ​യി 73000 രൂ​പ പി​ഴ​യ​ട​പ്പി​ച്ചു​ട്ട​ണ്ട്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഭ​ക്ഷ്യ സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ 214000 രൂ​പ പി​ഴ​യി​ടാ​ക്കി.