വീ​ടി​ന് തീ​പി​ടി​ച്ച സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ല്ലെന്ന് പ​രാ​തി
Sunday, December 8, 2019 12:22 AM IST
കൂ​രാ​ച്ചു​ണ്ട്: ദു​രൂ​ഹ സാ​ഹ​ച്ച​ര്യ​ത്തി​ൽ വീ​ടി​ന് തീ ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​പെ​ട്ടി​ട്ടും കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല​ന്ന് ഭി​ന്ന​ഷേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ചാ​ലി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മ​ങ്ങാം​പൊ​യി​ൽ സു​ബൈ​ദ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ഞ്ഞാ​മി, മൊ​യ്തീ​നു​മാ​ണ് പ​രാ​തി​ക്കാ​ർ. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ൽ ത​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള​പ്പു​ര ക​ത്തി​ന​ശി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ത​നി​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് സു​ബൈ​ദ​യു​ടെ പ​രാ​തി.ത​ന്നെ​യും സ​ഹോ​ദ​ര​ങ്ങ​ളേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ടു​ക്ക​ള​പ്പു​ര​ക്ക് തീ​യി​ട്ട​ത് താ​നാ​ണെ​ന്ന് അ​യ​ൽ​വാ​സി​യാ​യ ഒ​രാ​ൾ പ​റ​ഞ്ഞു​വെ​ന്നും ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് വീ​ണ്ടും സു​ബൈ​ദ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും, തു​ട​ർ​ന്ന് ത​നി​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 25 ന് ​ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​യും സു​ബൈ​ദ പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ത്ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​ര​ന്വേ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് കു​ടും​ബ​നാ​ഥ​യു​ടെ ആ​ക്ഷേ​പം. രോ​ഗി കൂ​ടി​യാ​യ സു​ബൈ​ദ പെ​ട്രോ​ൾ​പ​മ്പി​ൽ ജോ​ലി ചെ​യ്താ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ഞ്ഞാ​മി, മൊ​യ്തീ​ൻ എ​ന്നി​വ​രെ പ​രി​ച​രി​ച്ചു​വ​രു​ന്ന​ത്.