മു​സ്ലീം ലീ​ഗ് ഓ​ഫീ​സ് നി​ർ​മാ​ണം പോ​ലീ​സ് ത​ട​ഞ്ഞു
Sunday, December 8, 2019 12:22 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഴു​ത്തൂ​ട്ടി പു​റാ​യി​ൽ നി​ർ​മി​ക്കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ പ്ര​വൃ​ത്തി പോ​ലീ​സ് ത​ട​ഞ്ഞു. അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​മാ​ണ​ന്ന് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ നി​ർ​ത്തി​വെ​ച്ച നി​ർ​മ്മാ​ണം ഇ​ന്ന​ലെ വീ​ണ്ടും പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.