ലൈ​ഫ്: ജ​നു​വ​രി​യോ​ടെ ര​ണ്ട് ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും
Sunday, December 8, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പ്ര​ധാ​ന മി​ഷ​നു​ക​ളി​ലൊ​ന്നാ​യ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യി 1.51 ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യ​താ​യും 2020 ജ​നു​വ​രി​യോ​ടെ ര​ണ്ട് ല​ക്ഷം വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും ലൈ​ഫ് മി​ഷ​ന്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ യു.​വി ജോ​സ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ജ​നു​വ​രി 26-ന് ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​നു മു​ന്നോ​ടി​യാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ബ്ലോ​ക്ക്- ന​ഗ​ര​സ​ഭാ- കോ​ര്‍​പ​റേ​ഷ​ന്‍ ത​ല​ങ്ങ​ളി​ലും ജി​ല്ലാ ത​ല​ത്തി​ലും ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 15 മു​ത​ല്‍ ജ​നു​വ​രി 15 വ​രെ കാ​ല​യ​ള​വി​ലാ​ണ് ബ്ലോ​ക്ക്- ജി​ല്ലാ​ത​ല സം​ഗ​മ​ങ്ങ​ള്‍ ന​ട​ത്തു​ക.

ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സം​സ്ഥാ​ന- കേ​ന്ദ്ര സ​ര്‍​ക്കാ​റു​ക​ളു​ടെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും നേ​രി​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് കു​ടും​ബ സം​ഗ​മ​ത്തോ​ടൊ​പ്പം 20 വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തി അ​ദാ​ല​ത്തു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് യു.​വി. ജോ​സ് പ​റ​ഞ്ഞു.
കു​ടും​ബ സം​ഗ​മ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ഖ​ലാ​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കാ​ല​ങ്ങ​ളാ​യി നി​ര്‍​മ്മാ​ണം മു​ട​ങ്ങി കി​ട​ന്നി​രു​ന്ന വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​മാ​ണ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​വഹി​ച്ച​ത്. ഇ​വ​യി​ല്‍ 96 ശ​ത​മാ​നം ഇ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ജ​നു​വ​രി​യോ​ടെ 98 ശ​ത​മാ​ന​മാ​കും. ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത​ട​സമാ​യി നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ച്ച പു​തി​യ വീ​ടു​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി. 80 ശ​ത​മാ​നം ഉ​ട​നെ ആ​കും.

ഭ​വ​ന ര​ഹി​ത​ര്‍​ക്ക് വീ​ട് മാ​ത്രം വെ​ച്ചു കൊ​ടു​ക്കു​ക​യ​ല്ല അ​വ​ര്‍​ക്ക് എ​ല്ലാ അ​ര്‍​ഥ​ത്തി​ലും ജീ​വി​തം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ലൈ​ഫ് മി​ഷ​ന്‍ കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സി​ഇ​ഒ പ​റ​ഞ്ഞു. ഇ​തി​നാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് അ​വ​ര്‍​ക്കു ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ കു​ടും​ബ സം​ഗ​മ​ങ്ങ​ളും അ​ദാ​ല​ത്തു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ വി​വ​ര- പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പി​നെ കൂ​ടി ലൈ​ഫ് മി​ഷ​ന്‍റെ പ​ങ്കാ​ളി​യാ​ക്കി​യി​ട്ടു​ണ്ട്. വി​വ​ര- പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പി​ന്‍റെ പ്രി​സം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ബ്ലോ​ക്ക് ത​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍​ഡു​മാ​രു​ടെ സേ​വ​നം കൂ​ടി ഈ ​രം​ഗ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് പി​ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ യു.​വി. ജോ​സ് പ​റ​ഞ്ഞു.​ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.

കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ സാ​ബു കു​ട്ട​ന്‍ , കോ​ഴി​ക്കോ​ട് എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍ , അ​സി. ക​ള​ക്ട​ര്‍ മേ​ഘ​ശ്രീ, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​ര്‍​ജ്ജ് ജോ​സ​ഫ് (കോ​ഴി​ക്കോ​ട്), സി​ബി വ​ര്‍​ഗീ​സ് (വ​യ​നാ​ട്), കെ.​എ​ന്‍. അ​നി​ല്‍ (ക​ണ്ണൂ​ര്‍ ), വി​ല്‍​സ​ണ്‍ (കാ​സ​ര്‍​ഗോ​ഡ്), നാ​ല് ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.