സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നടത്തി
Sunday, December 8, 2019 12:20 AM IST
ക​ക്ക​ട്ടി​ൽ: ഭാ​ഷ​യെ സം​സ്ക്കാ​ര​മാ​യി ത​ന്നെ കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്നും സം​സ്കൃ​ത ഭാ​ഷ​യെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ​റ​ഞ്ഞു. കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ല സം​സ്കൃ​തം അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്പി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​പി മു​ത​ൽ സം​സ്കൃ​ത ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​മു​ഖ സം​സ്കൃ​ത പ​ണ്ഡി​ത​ൻ പി.​കെ. ബാ​ല​കൃ​ഷ്ണ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​സ്കൃ​തം അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ജി​ല്ല സെ​ക്ര​ട്ട​റി ബി​ജു കാ​വി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. വി.​എം. ച​ന്ദ്ര​ൻ, കെ.​കെ. സു​നി​ൽ​കു​മാ​ർ, കെ.​വി. ശ​ശി​ധ​ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.