ചു​ര​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Sunday, December 8, 2019 12:20 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ചി​പ്പി​ലി​ത്തോ​ടി​ന് മു​ക​ളി​ലാ​യി ര​ണ്ടാം വ​ള​വി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണു ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യി സ്തം​ഭി​ച്ചു. അ​തി​ഥി ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഇ​തെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം നേ​രം ചു​ര​ത്തി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചു​രം സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, താ​മ​രേ​രി പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം ഒ​ന്പ​തി​ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.