പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക പ​രിപാ​ടി സംഘടിപ്പിച്ചു
Saturday, December 7, 2019 12:51 AM IST
നാ​ദാ​പു​രം: പു​റ​മേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക പ​രി പാ​ടി സംഘടിപ്പിച്ചു. വി​ലാ​ത പു​ര​ത്തു​ള്ള അ​നാ​മി​ക​യ്ക്ക് ചെ​റു​പ്പ​ത്തി​ലേ ശ​രീ​രം ത​നി​യെ ത​ടി​ച്ചു വ​രു​ന്ന അ​സു​ഖ​മാ​ണ്. പ്ര​മേ​ഹ രോ​ഗ​വും ഉ​ണ്ട്. ദി​വ​സേ​ന ഇ​ന്‍​സു​ലി​നും വേ​ണം അ​ച്ഛ​ന്‍ അ​ശോ​ക​ന്‍ കൂ​ലി​പ്പ​ണി​യാ​ണ് മ​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സാ ചെ​ല​വു ല​ഭ്യ​മാ​ക്കാ​നാ​ണ് അ​മ്മ ക​മ​ല​യും അ​ച്ഛ​നും അ​ദാ​ല​ത്തി​നെ​ത്തി​യ​ത്. ഇ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ക​ള​ക്ട​ര്‍ കേ​ട്ട ശേ​ഷം ഇം​ഹാ​ന്‍​സി​ല്‍ സൗ​ജ​ന്യ​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​വും മ​റ്റു കാ​ര്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി.
പു​റ​മേ​രി മു​തു​വ​ട​ത്തൂ​രി​ലെ ആ​ദി​ഷ് കൃ​ഷ്ണ​യ്ക്ക് ഓ​ട്ടി​സ​മാ​ണ് അ​തി​നു​ള്ള ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​ണ് അ​മ്മ​യെ​ത്തി​യ​ത്. അ​രൂ​രി​ലെ കാ​ഞ്ഞി​രു​ള്ള​തി​ല്‍ നാ​ണു സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ ക​ഴി​യു​ക​യാ​ണ്. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് ല​ഭ്യ​മാ​കാ​നാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത് അ​തേ പോ​ലെ പു​റ​മേ​രി 17-ാം വാ​ര്‍​ഡി​ലെ രേ​ഖ ഓ​ല​മേ​ഞ്ഞ ക​ട്ട​പ്പു​ര​യി​ല്‍ യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​ര്‍​ക്കും അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യാ​ണ് അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​ത്. പു​റ​മേ​രി​യി​ലെ അ​രൂ​ര്‍ സ്‌​കൂ​ളി​ല്‍ ജ​ല​നി​ധി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ല്‍ ടോ​യ്‌ല​റ്റ് നി​ര്‍​മി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ലൈ​ഫ് പ​ദ്ധ​തി വ​ഴി വീ​ട് ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. എ​പി​എ​ല്‍, ബി​പി​എ​ല്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ചു. അ​ര്‍​ഹ​ത​പ്പെ​ട്ട​വ വേ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്ചു​ത​ന്‍, സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത ക​ല്ലു​ള്ള​തി​ല്‍, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു പു​തി​യോ​ട്ടി​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ര​ള പു​ളി​യ​നാ​ണ്ടി​യി​ല്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി. ​സു​ധീ​ഷ് തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രും പ​ങ്കെ​ടു​ത്തു.