റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ: ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി
Saturday, December 7, 2019 12:51 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ല്ലു​രാം​പാ​റ പു​ന്ന​ക്ക​ൽ റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പി​ഡ​ബ്ല്യു​യു​ഡി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്ക​ൽ നി​ന്നും പു​ല്ലൂ​രാം​പാ​റ​യി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി. വ​യ​നാ​ട്ടി​ൽ നി​ന്നും മ​ല​പ്പു​റം പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​വാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മാ​ർ​ഗ്ഗ​മാ​യ റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്നു.
റോ​ഡി​ൽ മൂ​ന്ന​ടി​യോ​ളം താ​ഴ്ച്ച​യി​ലു​ള്ള വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു പോ​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
പു​ന്ന​ക്ക​ൽ മു​ത​ൽ പു​ല്ലൂ​രാം​പാ​റ വ​രെ ന​ട​ത്തി​യ മാ​ർ​ച്ചി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജോ​യ് മളാ​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​മ്പ​ർ​മാ​രാ​യ റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ, വി​ൽ​സ​ൻ ടി ​മാ​ത്യു, ടോ​മി കൊ​ന്ന​ക്ക​ൽ എ​ന്നി​വ​രും റ​ഫീ​ഖ് പു​ല്ലു​രാം പാ​റ, കോ​യ പു​തു​വ​യ​ൽ, ബി​നു പു​തു​പ്പ​റ​മ്പി​ൽ, കെ.​ടി. മാ​ത്യു, കെ.​ജെ. ജോ​ർ​ജ്, ജോ​ർ​ജ് ആ​ല​പ്പാ​ട്ട്, ജോ​യി മ​റ്റ​പ്പ​ള്ളി, സോ​മി വെ​ട്ടു​കാ​ട്ടി​ൽ, ബെ​ന്നി അ​റ​ക്ക​ൽ, സി​ജോ കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.