ചെ​ങ്ങോ​ടു​മ​ല ഖ​ന​നം: വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Saturday, December 7, 2019 12:51 AM IST
പേ​രാ​മ്പ്ര: കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോ​ടു​മ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ൽ ക്വാ​റി തു​ട​ങ്ങാ​നു​ള്ള ഡെ​ൽ​റ്റ റോ​ക്സ് പ്രോ​ഡ​ക്റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ഗ്രൂ​പ്പി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​യ​ച്ച ക​ത്തി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റ​വ​ന്യു, വ്യ​വ​സാ​യം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ർ​മാ​നും മു​ഴു​വ​ൻ എം​എ​ൽ​എ​മാ​ർ​ക്കും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.
ചെ​ങ്ങോ​ട്ടു​മ​ല​യി​ൽ ഖ​ന​നം ന​ട​ന്നാ​ൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വം​ശ​നാ​ശം നേ​രി​ടു​ന്ന സ​സ്യ- ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​ണ് ചെ​ങ്ങോ​ട്ടു​മ​ല. ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ കൂ​ടി​യാ​ണ് ചെ​ങ്ങോ​ട്ടു​മ​ല. നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി ത​ന്നെ ഖ​ന​നം ന​ട​ന്നാ​ൽ ഉ​ണ്ടാ​കാ​വു​ന്ന ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലെ ബ​ന്ധ​പ്പെ​ട്ട ആ​റ് ഗ്രാ​മ​സ​ഭ​ക​ൾ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​മു​ണ്ട്.
ഖ​ന​ന ലോ​ബി​ക്ക് അ​നു​കൂ​ല​മാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ത​ന്നെ ഇ​ട​പെ​ട്ട​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റേ​യും മാ​ര​ക​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റേ​യും തി​ക്താ​നു​ഭ​വ​ങ്ങ​ളെ പാ​ടെ വി​സ്മ​രി​ച്ചു കൊ​ണ്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഖ​ന​ന​ക്കാ​ർ​ക്ക് വേ​ണ്ടി ഇ​ട​പെ​ടു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സു​ധീ​ര​ൻ ക​ത്തി​ൽ പ​റ​യു​ന്നു.
ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യും ജ​ന​താ​ല്പ​ര്യം മാ​നി​ച്ചും പാ​രി​സ്ഥി​തി​ക ത​ക​ർ​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​ങ്ങോ​ടു​മ​ല മേ​ഖ​ല​യെ സ​ർ​വ്വ​നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തി​രി​ക്കാ​നും സ്വ​കാ​ര്യ ഗ്രൂ​പ്പി​ന്‍റെ ഖ​ന​ന​ത്തി​നു​ള്ള ഗൂ​ഢ​നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ത​ട​യി​ടാ​ൻ ഇ​നി​യും വൈ​ക​രു​തെ​ന്നും പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സു​ധീ​ര​ൻ ചെ​ങ്ങോ​ടു​മ​ല സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​ന്ത്രി​മാ​രു​ടേ​യും എംഎ​ൽഎ​മാ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.